Monday, November 14, 2016





പർവ്വതനിരയുടെ  പനിനീർ     
 രാവിലെ ആറുമണിക്കുതന്നെ ഞങ്ങൾ പുറപ്പെട്ടു .മുടൽമഞ്ഞിനെ വകഞ്ഞുമാറ്റിഞങ്ങളുടെ വണ്ടി ശിരുവാണി ഡാമിനെ ലക്ഷ്യമാക്കി നീങ്ങി .എഴുമണിക്കു ശേഷമേ ചെക്ക്പോസ്റ്റുകടന്ന്  വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ .ചെക്ക് പോസ്റ്റിൽ സന്ദർശകർ ആരും ഉണ്ടായിരുന്നില്ല.അനുമതി നേരത്തെതന്നെ ലഭിച്ചിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.ശിരുവാണി ഡാമിലേക്ക് വഴികാട്ടാൻ ആരും ഉണ്ടായിരുന്നില്ല .കോയമ്പത്തുരിന്റെ കുടിവെള്ളസ്രോതസ്സായ ശിരുവാണി ഡാമിൽ  അവിടുള്ള ജീവജാലങ്ങൾക്കുള്ള വെള്ളമുണ്ടാകുമോ? ജലനിരപ്പ് അത്രത്തോളം താഴ്ന്നിരുന്നു. 

Sunday, November 6, 2016

ചില ചിത്രങ്ങള്‍


ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി

Sunday, October 30, 2016

കുന്തിപ്പുഴ

പുഴ നിറഞ്ഞൊഴുകുന്നത് എത്ര മനോഹരമായ കാഴ്ചയാണ് .പക്ഷേ ഇതെത്ര കാലം.
പാലവും .........


Friday, February 6, 2009

മതമൈത്രി

വീട്ടില്‍ പണിക്കു വന്ന ഖദീജത്താത്ത (സ്കൂള്‍ വിദ്യാഭ്യാസം അധികം ലഭിക്കാത്ത ഖദീജത്താത്ത )മുറ്റത്തു കളിച്ചുകൊണ്ടിരുന്നഎന്‍റെ മകനെ കണ്ട്‌ ചെറിയ ക്ലാസ്സില്‍ താന്‍ പഠിച്ച കൃഷ്ണ ഗാഥയിലെ വരികള്‍
ഓര്‍മ്മിച്ചു.
"ഓമനയായി വളര്ന്നു നിന്നീടിന
രാമനും പിന്നയക്കാര്‍വര്‍ണ്ണനും....." ഒരു മാതൃഭാവത്തോടെ അവര്‍ വരികള്‍ വളരെ ആസ്വദിച്ചാണ് ചൊല്ലിയത്.
ഇതു ചൊല്ലുമ്പോള്‍ അവര്‍ " കാര്‍വര്‍ണ്ണന്‍ " എന്നപദം ഒരു മത ചിഹ്നമായി കണ്ടിട്ടില്ല എന്നതാണ് സത്യം.
എന്നാല്‍ ഇന്നു വിദ്യാസമ്പന്നര്‍ എന്നഭിമാനിക്കുന്നവര്‍ ഓരോ വാക്കിലും വര്‍ഗീയത ദര്‍ശിക്കുന്നു. നാളത്തെ തലമുറകളെവാര്ത്തെടുക്കേണ്ടവര്‍പോലും "ഹനുമാന്‍","അര്‍ജുനന്‍ " തുടങ്ങിയ പേരുകള്‍ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതകാണിക്കുന്നു . അക്കിത്തത്തിന്‍്റ്റെ കവിത പാടഭാഗമാക്കിയപ്പോള്‍് " അമ്പാടിക്കണ്ണന്‍ " "ഞാവല്‍പ്പഴമായത് " നമ്മള്‍കണ്ടതാണല്ലോ. കാലത്തിന്റെ മാറ്റം അല്ലാതെന്തുപറയാന്‍.

Sunday, February 1, 2009

ചില ചിത്രങ്ങള്‍

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി

Friday, January 23, 2009

മാനവികത

പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോകുന്ന സമയം .ആദ്യ ദിവസത്തെ ക്ലാസ്സില്‍
സമൂഹത്തില്‍ നഷ്ടമാകുന്ന മൂല്യങ്ങളെപ്പറ്റീ ആശങ്കകളാണ് പങ്കുവെയ്ക്കപ്പെട്ടത്. കുട്ടികളില്‍ മൂല്യങ്ങള്‍് എങ്ങനെ
വളര്‍ത്തിയെടുക്കാം . ഏതു വിഷയം പഠിപ്പിക്കുമ്പോഴും ഇത് മനസ്സിലുണ്ടാവണം.ഇതായിരുന്നു ആദ്യ ദിവസ്സത്തെക്ലാസ്സില്‍ അവതരിപ്പിക്കപ്പെട്ടത് .
അടുത്ത ദിവസ്സത്തെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ തലെദിവസ്സത്തെ ക്ലാസ്സിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാവിലെ 8 മണിക്കുതന്നെ യാത്ര തിരിച്ചു .വീട്ടില്‍ നിന്നു 50 Km അകലെയാണ് ക്ലാസ് .നേരിട്ടെത്താവുന്ന ബസ്സില്‍ തന്നെ കയറി .
ദൂരയാത്രക്കാരിയാണെന്നു മനസ്സിലായപ്പോള്‍ 'കിളി' ഒരു സീറ്റ് തരമാക്കി ത്തന്നു .മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരാളെ
കണ്ടപ്പോള്‍ സന്തോഷം തോന്നി .ബസ്സ് അടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍് എന്നെപ്പോലെതന്നെ യാത്ര ചെയ്യുന്ന ഒരാള്‍
ബസ്സില്‍ കയറി .എന്‍റെ അടുത്തു നിന്ന അവര്‍ ബസ്സില്‍ നിന്നു യാത്ര ചെയ്യുന്നതിന് അവര്‍ക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റിപറഞ്ഞു . തലേദിവസത്തെ ക്ലാസ്സിന്‍റെ വിഷയം ഓര്‍മ്മയില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ വേഗം സീറ്റ് അവര്ക്കുവേണ്ടി
ഒഴിഞ്ഞു കൊടുത്തു .വീണ്ടും നിന്നു യാത്ര ചെയ്യുന്നതുകണ്ട 'കിളി' എന്നോടു സ്വകാര്യമായി പറഞ്ഞു.
"ചേച്ചീ, നിങ്ങളല്ലാതെ ആരെങ്കിലും ഇതു ചെയ്യുമോ (വേറൊരു സീറ്റ് കാണിച്ചു തന്നിട്ട് ),അവര്‍ അടുത്തസ്റ്റോപ്പിലിറങ്ങും,അവിടെ എങ്ങാനും ഇരിക്കാന്‍ നോക്ക് അല്ലെങ്കില്‍ അവസാനം വരെ നില്‍ക്കേണ്ടി വരും ".
ഇതു കേട്ട ഞാന്‍ മനുഷ്യത്വമൊക്കെ മറന്ന് .വേഗം സീട്ടിനടുത്തെക്ക് നീങ്ങി.

                         by A P Rajalekshmi