വീട്ടില്‍ പണിക്കു വന്ന ഖദീജത്താത്ത (സ്കൂള്‍ വിദ്യാഭ്യാസം അധികം ലഭിക്കാത്ത ഖദീജത്താത്ത )മുറ്റത്തു കളിച്ചുകൊണ്ടിരുന്നഎന്‍റെ മകനെ കണ്ട് ചെറിയ ക്ലാസ്സില്‍ താന്‍ പഠിച്ച കൃഷ്ണ ഗാഥയിലെ വരികള്‍
ഓര്‍മ്മിച്ചു.
"ഓമനയായി വളര്ന്നു നിന്നീടിന
രാമനും പിന്നയക്കാര്‍വര്‍ണ്ണനും....." ഒരു മാതൃഭാവത്തോടെ അവര്‍ ആ വരികള്‍ വളരെ ആസ്വദിച്ചാണ് ചൊല്ലിയത്.
ഇതു ചൊല്ലുമ്പോള്‍ അവര്‍ " കാര്‍വര്‍ണ്ണന്‍ " എന്നപദം ഒരു മത ചിഹ്നമായി കണ്ടിട്ടില്ല എന്നതാണ് സത്യം.
എന്നാല്‍ ഇന്നു വിദ്യാസമ്പന്നര്‍ എന്നഭിമാനിക്കുന്നവര്‍ ഓരോ വാക്കിലും വര്‍ഗീയത ദര്‍ശിക്കുന്നു. നാളത്തെ തലമുറകളെവാര്ത്തെടുക്കേണ്ടവര്‍പോലും "ഹനുമാന്‍","അര്‍ജുനന്‍ " തുടങ്ങിയ പേരുകള്‍ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതകാണിക്കുന്നു . അക്കിത്തത്തിന്‍്റ്റെ കവിത പാടഭാഗമാക്കിയപ്പോള്‍് " അമ്പാടിക്കണ്ണന്‍ " "ഞാവല്‍പ്പഴമായത് " നമ്മള്‍കണ്ടതാണല്ലോ. കാലത്തിന്റെ മാറ്റം അല്ലാതെന്തുപറയാന്‍.
Friday, February 6, 2009
Sunday, February 1, 2009
Friday, January 23, 2009
മാനവികത
പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോകുന്ന സമയം .ആദ്യ ദിവസത്തെ ക്ലാസ്സില്‍
സമൂഹത്തില്‍ നഷ്ടമാകുന്ന മൂല്യങ്ങളെപ്പറ്റീ ആശങ്കകളാണ് പങ്കുവെയ്ക്കപ്പെട്ടത്. കുട്ടികളില്‍ ഈ മൂല്യങ്ങള്‍് എങ്ങനെ
വളര്‍ത്തിയെടുക്കാം . ഏതു വിഷയം പഠിപ്പിക്കുമ്പോഴും ഇത് മനസ്സിലുണ്ടാവണം.ഇതായിരുന്നു ആദ്യ ദിവസ്സത്തെക്ലാസ്സില്‍ അവതരിപ്പിക്കപ്പെട്ടത് .
അടുത്ത ദിവസ്സത്തെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ തലെദിവസ്സത്തെ ക്ലാസ്സിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാവിലെ 8 മണിക്കുതന്നെ യാത്ര തിരിച്ചു .വീട്ടില്‍ നിന്നു 50 Km അകലെയാണ് ക്ലാസ് .നേരിട്ടെത്താവുന്ന ബസ്സില്‍ തന്നെ കയറി .
ദൂരയാത്രക്കാരിയാണെന്നു മനസ്സിലായപ്പോള്‍ 'കിളി' ഒരു സീറ്റ് തരമാക്കി ത്തന്നു .മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരാളെ
കണ്ടപ്പോള്‍ സന്തോഷം തോന്നി .ബസ്സ് അടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍് എന്നെപ്പോലെതന്നെ യാത്ര ചെയ്യുന്ന ഒരാള്‍
ആ ബസ്സില്‍ കയറി .എന്‍റെ അടുത്തു നിന്ന അവര്‍ ബസ്സില്‍ നിന്നു യാത്ര ചെയ്യുന്നതിന് അവര്‍ക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റിപറഞ്ഞു . തലേദിവസത്തെ ക്ലാസ്സിന്‍റെ വിഷയം ഓര്‍മ്മയില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ വേഗം സീറ്റ് അവര്ക്കുവേണ്ടി
ഒഴിഞ്ഞു കൊടുത്തു .വീണ്ടും നിന്നു യാത്ര ചെയ്യുന്നതുകണ്ട 'കിളി' എന്നോടു സ്വകാര്യമായി പറഞ്ഞു.
"ചേച്ചീ, നിങ്ങളല്ലാതെ ആരെങ്കിലും ഇതു ചെയ്യുമോ (വേറൊരു സീറ്റ് കാണിച്ചു തന്നിട്ട് ),അവര്‍ അടുത്തസ്റ്റോപ്പിലിറങ്ങും,അവിടെ എങ്ങാനും ഇരിക്കാന്‍ നോക്ക് അല്ലെങ്കില്‍ അവസാനം വരെ നില്‍ക്കേണ്ടി വരും ".
ഇതു കേട്ട ഞാന്‍ മനുഷ്യത്വമൊക്കെ മറന്ന് .വേഗം ആ സീട്ടിനടുത്തെക്ക് നീങ്ങി.
by A P Rajalekshmi

Wednesday, January 21, 2009
നിയമപാലകന്‍
2007 സെപ്റ്റംബര്‍ 1 . അന്ന് ഞങ്ങള്‍് തിരുവനന്തപുരത്തുനിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ പാലക്കാട്ട് വന്നിറങ്ങി. സമയംവെളുപ്പിന് 3 മണി .മണ്ണാര്ക്കാട്ടേക്ക് 5 മണിക്കുള്ള ബസ്സിനു പോകാമെന്ന് തീരുമാനിച്ചു.
5 മണിവരെ വിശ്രമ മുറിയിലിരിക്കാന്‍ തീരുമാനിച്ചു .മുറിപരിപാലിക്കുന്ന സ്ത്രീ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചുഅവിടെയുള്ള രജിസ്റ്ററില്‍് ഒപ്പുവെച്ചു . ഫസ്റ്റ് ക്ലാസ് ,സ്ലീപ്പര്‍ ക്ലാസ് ടിക്കട്ടുള്ളവര്‍ക്ക് മാത്രമേ അവിടെ വിശ്രമിക്കാന്‍അനുവാദമുള്ളൂ. അല്പം കഴിഞ്ഞപ്പോള്‍ മാന്യനായ ഒരാള്‍ കുടുംബ സമേതം അവിടെ എത്തി .അവരോടും ടിക്കറ്റു ചോദിച്ചു . അവരുടെ കയ്യില്‍ ജനറല്‍ കമ്പാര്ട്ടുമെന്‍്റില്‍് യാത്ര ചെയ്യുന്നതിനുള്ള ടിക്കെറ്റാണ്.ആ സ്ത്രീ അവരോടുപുറത്തുപോകണമെന്നു വളരെ മര്യാദയോടെ പറഞ്ഞു .പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല . പിന്നെയും സ്ത്രീ തന്‍റെആവശ്യം ആവര്‍ത്തിച്ചു .അയാള്‍ ആ സ്ത്രീ യുടെ അടുത്തുചെന്നു താനൊരു CI ആണെന്ന് അവരോടു പറഞ്ഞു . . അതു കേട്ടഒരു യാത്രക്കാരന്‍ പറഞ്ഞു ."താങ്കള്‍ ഒരു CI ആണെങ്കില്‍ തീര്‍ച്ചയായും പുറത്ത് പോകണം". ഇതു കേട്ട CI പുറത്ത് പോയിഅല്പം കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥനുമായി തിരിച്ചുവന്നു .ഗത്യന്തരമില്ലാതെ ആസ്ത്രീ അനുവാദം നല്കി .പ്രതികരിച്ചയാത്രക്കാരന് സഹിക്കാനായില്ല .അയാള്‍ പെട്ടിയുമെടുത്ത് പുറത്തുപോയി.
വേലിതന്നെ വിളവുതിന്നുന്ന ഇത്തരം എത്രയോ സന്ദര്ഭങ്ങള്‍് നമുക്കു ചുറ്റും നിത്യവും കാണുന്നു. .

Monday, January 19, 2009
വഴക്ക്
ഏട്ടനും അനിയനും തമ്മില്‍ വഴക്ക് കുടുകയയിരുന്നു.അനിയന് ദേഷ്യം വന്നു.ദേഷ്യം തീര്‍ക്കാന്‍ കുരങ്ങനെ കുട്ടുപിടിക്കാറാണു പതിവ്.പക്ഷെ ഏട്ടനെ "കുരങ്ങാ" എന്നു വിളിച്ചാല്‍ അടി ഉറപ്പ് .അടി കിട്ടാതിരിക്കാന്‍ അനിയന് ഇംഗ്ലീഷിനെകുട്ടു പിടിച്ചു .
ദേഷ്യത്തോടെ അനിയന്: ഐ മങ്കി .
ഇതു കേട്ട ഏട്ടന് ചിരി അടക്കാനായില്ല. താന്‍ പറഞ്ഞതില്‍ എന്തോ കുഴപപമുണ്ടെന്നു മനസ്സിലാക്കിയ അനിയന്
അ തൊന്നു തിരുത്തി .
അനിയന് : ഐ ആം മങ്കി.
ഏട്ടന്‍ വീണ്ടും ചിരിക്കുന്നു .
ദേഷ്യത്തോടെ അനിയന്‍ വീണ്ടും: ഐ ആം എ മങ്കി.
മകന്‍റെ ഇങ്ങ്ലീഷ് പാടവത്തില്‍ മാതാ പിതാക്കള്‍ സംതൃപ്തരായി.

Sunday, January 18, 2009
വിദ്യാരംഭം
മുത്തച്ച്ച്ചന്‍ പേരക്കുട്ടിയെ എഴുത്ത്തിനിരുത്തുന്നു.വീട്ടില്വെച്ചാണ് എഴുത്തിനിരുത്തല്‍.
വിദ്യാരംഭം ഇന്നത്തെ അത്ര പ്രസിദ്ധമാകാത്തകാലം. മുത്തച്ചന്‍ പേരക്കുട്ടിയെ വിളിച്ചു.
പേരക്കുട്ടി മടിയോടെ മുത്തച്ഛ്ന്‍്ടെ മടിയിലിരുന്നു .
മുത്തച്ചന്‍:(ഹരി എന്നെഴുതിച്ചു.)"ഹരി" പറയ്."ഹരി"
പേരക്കുട്ടി മിണ്ടിയില്ല
മുത്തച്ഛന്‍ പാത്രത്തിലെ അരി കാണിച്ച് പേരക്കുട്ടിയോട് ചോദിച്ചു: കുട്ടാ ഇതെന്താ.
പേരക്കുട്ടി: മുത്തച്ചനറിയില്ലേ.
മുത്തച്ചന്‍:അറിയാം,എങ്കിലും മോനൊന്നു പറയൂ.
കുട്ടി : നെല്ലിന്‍റെ ഉള്ളിലെ കുരു .

Subscribe to:
Posts (Atom)