Wednesday, January 21, 2009

നിയമപാലകന്‍

2007 സെപ്റ്റംബര്‍ 1 . അന്ന് ഞങ്ങള്‍് തിരുവനന്തപുരത്തുനിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ പാലക്കാട്ട് വന്നിറങ്ങി. സമയംവെളുപ്പിന് 3 മണി .മണ്ണാര്ക്കാട്ടേക്ക് 5 മണിക്കുള്ള ബസ്സിനു പോകാമെന്ന് തീരുമാനിച്ചു.
5 മണിവരെ വിശ്രമ മുറിയിലിരിക്കാന്‍ തീരുമാനിച്ചു .മുറിപരിപാലിക്കുന്ന സ്ത്രീ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചുഅവിടെയുള്ള രജിസ്റ്ററില്‍് ഒപ്പുവെച്ചു . ഫസ്റ്റ് ക്ലാസ് ,സ്ലീപ്പര്‍ ക്ലാസ് ടിക്കട്ടുള്ളവര്‍ക്ക് മാത്രമേ അവിടെ വിശ്രമിക്കാന്‍അനുവാദമുള്ളൂ. അല്പം കഴിഞ്ഞപ്പോള്‍ മാന്യനായ ഒരാള്‍ കുടുംബ സമേതം അവിടെ എത്തി .അവരോടും ടിക്കറ്റു ചോദിച്ചു . അവരുടെ കയ്യില്‍ ജനറല്‍ കമ്പാര്ട്ടുമെന്‍്റില്‍് യാത്ര ചെയ്യുന്നതിനുള്ള ടിക്കെറ്റാണ്. സ്ത്രീ അവരോടുപുറത്തുപോകണമെന്നു വളരെ മര്യാദയോടെ പറഞ്ഞു .പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല . പിന്നെയും സ്ത്രീ തന്‍റെആവശ്യം ആവര്‍ത്തിച്ചു .അയാള്‍ സ്ത്രീ യുടെ അടുത്തുചെന്നു താനൊരു CI ആണെന്ന് അവരോടു പറഞ്ഞു .
. അതു‌ കേട്ടഒരു യാത്രക്കാരന്‍ പറഞ്ഞു ."താങ്കള്‍ ഒരു CI ആണെങ്കില്‍ തീര്‍ച്ചയായും പുറത്ത് പോകണം". ഇതു കേട്ട CI പുറത്ത് പോയിഅല്പം കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥനുമായി തിരിച്ചുവന്നു .ഗത്യന്തരമില്ലാതെ ആസ്ത്രീ അനുവാദം നല്കി .പ്രതികരിച്ചയാത്രക്കാരന് സഹിക്കാനായില്ല .അയാള്‍ പെട്ടിയുമെടുത്ത് പുറത്തുപോയി.
വേലിതന്നെ വിളവുതിന്നുന്ന ഇത്തരം എത്രയോ സന്ദര്ഭങ്ങള്‍് നമുക്കു ചുറ്റും നിത്യവും കാണുന്നു.
.

No comments:

Post a Comment