പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോകുന്ന സമയം .ആദ്യ ദിവസത്തെ ക്ലാസ്സില്‍
സമൂഹത്തില്‍ നഷ്ടമാകുന്ന മൂല്യങ്ങളെപ്പറ്റീ ആശങ്കകളാണ് പങ്കുവെയ്ക്കപ്പെട്ടത്. കുട്ടികളില്‍ ഈ മൂല്യങ്ങള്‍് എങ്ങനെ
വളര്‍ത്തിയെടുക്കാം . ഏതു വിഷയം പഠിപ്പിക്കുമ്പോഴും ഇത് മനസ്സിലുണ്ടാവണം.ഇതായിരുന്നു ആദ്യ ദിവസ്സത്തെക്ലാസ്സില്‍ അവതരിപ്പിക്കപ്പെട്ടത് .
അടുത്ത ദിവസ്സത്തെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ തലെദിവസ്സത്തെ ക്ലാസ്സിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാവിലെ 8 മണിക്കുതന്നെ യാത്ര തിരിച്ചു .വീട്ടില്‍ നിന്നു 50 Km അകലെയാണ് ക്ലാസ് .നേരിട്ടെത്താവുന്ന ബസ്സില്‍ തന്നെ കയറി .
ദൂരയാത്രക്കാരിയാണെന്നു മനസ്സിലായപ്പോള്‍ 'കിളി' ഒരു സീറ്റ് തരമാക്കി ത്തന്നു .മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരാളെ
കണ്ടപ്പോള്‍ സന്തോഷം തോന്നി .ബസ്സ് അടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍് എന്നെപ്പോലെതന്നെ യാത്ര ചെയ്യുന്ന ഒരാള്‍
ആ ബസ്സില്‍ കയറി .എന്‍റെ അടുത്തു നിന്ന അവര്‍ ബസ്സില്‍ നിന്നു യാത്ര ചെയ്യുന്നതിന് അവര്‍ക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റിപറഞ്ഞു . തലേദിവസത്തെ ക്ലാസ്സിന്‍റെ വിഷയം ഓര്‍മ്മയില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ വേഗം സീറ്റ് അവര്ക്കുവേണ്ടി
ഒഴിഞ്ഞു കൊടുത്തു .വീണ്ടും നിന്നു യാത്ര ചെയ്യുന്നതുകണ്ട 'കിളി' എന്നോടു സ്വകാര്യമായി പറഞ്ഞു.
"ചേച്ചീ, നിങ്ങളല്ലാതെ ആരെങ്കിലും ഇതു ചെയ്യുമോ (വേറൊരു സീറ്റ് കാണിച്ചു തന്നിട്ട് ),അവര്‍ അടുത്തസ്റ്റോപ്പിലിറങ്ങും,അവിടെ എങ്ങാനും ഇരിക്കാന്‍ നോക്ക് അല്ലെങ്കില്‍ അവസാനം വരെ നില്‍ക്കേണ്ടി വരും ".
ഇതു കേട്ട ഞാന്‍ മനുഷ്യത്വമൊക്കെ മറന്ന് .വേഗം ആ സീട്ടിനടുത്തെക്ക് നീങ്ങി.
by A P Rajalekshmi